ആലുവ: ആലുവ ചൂർണിക്കരയിൽ പറമ്പ് വൃത്തിയാക്കുന്നതിനിടെ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി
ആലുവ ചൂർണിക്കരയിൽ പറമ്പ് വൃത്തിയാക്കുന്നതിനിടയിൽ മലമ്പാമ്പിനെ പിടികൂടി.ജെസിബി ഉപയോഗിച്ച് അസി എന്നയാളുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് മലമ്പാമ്പ് പുറത്തെത്തിയത്.ഇഴഞ്ഞ് മുന്നോട്ട് നീങ്ങിയ പാമ്പിനെ പ്രദേശത്തുണ്ടായിരുന്നവർ ചേർന്ന് വലിയ ഡ്രം കൊണ്ടുവന്ന ശേഷം പിടികൂടി ഡ്രമ്മിൽ അടച്ചു.തുടർന്ന് മലയാറ്റൂർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മലമ്പാമ്പിനെ വനത്തിനുള്ളിൽ തുറന്നു വിടുന്നതിനായി കൊണ്ടുപോയി.ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു പാമ്പിനെ ആദ്യം കണ്ടത്.