കണ്ണൂർ: കാറിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന മുണ്ടേരി സ്വദേശിയായ മാധ്യമപ്രവർത്തകൻ മരിച്ചു
Kannur, Kannur | Sep 17, 2025 കാറിടിച്ച് ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശിയായ മാധ്യമ പ്രവർത്തകൻ മരണമടഞ്ഞു. സിറാജ് ദിനപത്രം സബ് എഡിറ്റർ കണ്ണൂർ മുണ്ടേരി ചാപ്പയിലെ അബ്ദു റഹീമിൻ്റെ മകൻ ജാഫർ അബ്ദു റഹീമാണ് മരിച്ചത്. 32 വയസ്സായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടിന് ഡ്യൂട്ടി കഴിഞ്ഞ് സിറാജ് ദിനപത്രത്തിൻ്റെ കോഴിക്കോട് ഓഫീസിന് മുന്നിലെ നടപ്പാതയിലൂടെ നടന്നു പോകവെ അബ്ദു റഹീമിനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച്ച രാവിലെ 7 ടെയാണ് മരിച്ചത്.