പീരുമേട്: പീരുമേട് ഐഎച്ച്ആർഡി സ്കൂളിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ തോട്ടിലേക്ക് തലകീഴായി മറിഞ്ഞ് അപകടം
അപകടത്തില്‍ ഏരുമേലി കണ്ണിമല പുതിയപറമ്പില്‍ സണ്ണി തോമസിന് നിസാര പരുക്കേറ്റു. ഇയാളെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമളിയില്‍ നിന്ന് എരുമേലിക്ക് പോകുന്ന വഴിക്ക് പീരുമേട് ഐഎച്ച്ആര്‍ഡി സ്കൂള്‍ വെയിറ്റിംഗ് ഷെഡിന് സമീപം ആണ് അപകടം സംഭവിച്ചത്. കാര്‍ തലകീഴായി തോട്ടിലേക്ക് മറിയുകയായിരുന്നു. തുടര്‍ന്ന് പീരുമേട് അഗ്നിശമന സേനാഗംങ്ങള്‍ എത്തി കാറില്‍ കുടുങ്ങി കിടന്ന സണ്ണിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.