കണ്ണൂർ: പെരളശേരിയിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞു, 4 പേർക്ക് പരിക്ക്, CCTV ദൃശ്യം പുറത്ത്
Kannur, Kannur | Sep 16, 2025 പെരളശ്ശേരിയിൽ രോഗിയുമായി പോവുകയായിരുന്ന അംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു. പെരളശ്ശേരി ടൗണിൽ പഴയ മത്സ്യമാർക്കറ്റിന് മുൻപിലായി രോഗിയുമായി പോകുകയായിരുന്ന ആബുലൻസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. നിയന്ത്രണം വിട്ട് റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാറിലിടിച്ചാണ് മറിഞ്ഞത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2 ഓടെയുണ്ടായ അപകടത്തിൻ്റെ CCTV ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ പരിക്കേറ്റ ആംബുലൻസിലുണ്ടായിരുന്ന രോഗി ഉൾപ്പെടെ നാല് പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടികൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്