തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കൃഷ്ണ ശോഭയിൽ ആറാടി തലസ്ഥാന നഗരി
ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് ബാലഗോകുലം പാളയം മുതൽ കിഴക്കേകോട്ട വരെ മഹാശോഭായാത്ര സംഘടിപ്പിച്ചു.മഞ്ഞപട്ടുടുത്ത് ഓടക്കുഴലുമായി നൂറുകണക്കിന് ഉണ്ണിക്കണ്ണന്മാരും ഗോപികമാരും കുചേലന്മാരും ശോഭയാത്രയിൽ അണിനിരന്നു. പുരാതന കഥാപാത്രങ്ങളെ അനുസ്മരിക്കുന്ന നിശ്ചലദൃശ്യങ്ങൾ, ഭജനസംഘങ്ങൾ എന്നിവ ശോഭായാത്രയ്ക്കു നിറപകിട്ടേകി.