ഇടുക്കി: വിശ്വാസികളെ അപമാനിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്ന് ബിജെപി ദേശീയ സമിതി അംഗം പി സി ജോർജ് കട്ടപ്പനയിൽ പറഞ്ഞു
Idukki, Idukki | Sep 25, 2025 പിണറായി വിജയനെ പോലെ ക്രൂരനായ ഒരു മുഖ്യമന്ത്രിയ്ക്ക് മാത്രമേ ഇത്തരമൊരു ഗതികെട്ട സമ്മേളനം അയ്യപ്പനുവേണ്ടി നടത്താന്‍ സാധിക്കു. എന്‍എസ്എസിന്റെ നിലപാട് മാറ്റത്തില്‍ താന്‍ ദുഖിതനാണ്. സുകുമാരന്‍ നായര്‍ എങ്ങനെ ഈ അബദ്ധം കാണിച്ചു എന്ന് അറിയില്ല. പിണറായി തന്റെ വാഹനത്തില്‍ ഭാര്യയെയും മക്കളെയും മാത്രമേ കയറ്റാറുള്ളു. ആദ്യമായിട്ടാണ് പുറത്ത് നിന്ന് ഒരാള്‍ കയറിയത്. വെള്ളാപ്പള്ളിയെ എങ്ങനെ ചക്കിട്ടു എന്ന് തനിക്ക് അറിയാം. അടുത്ത ഭരണം വരുമ്പോള്‍ പിണറായി സെന്‍ട്രല്‍ ജയിലില്‍ പോകുമെന്നും പി സി ജോര്‍ജ് പറഞ്ഞു.