കൊട്ടാരക്കര: കൊട്ടാരക്കരയിൽ സ്വകാര്യ ആശുപത്രിയുടെ മതിലിലേക്ക് ലോറി ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്കേറ്റു
കൊട്ടാരക്കര ടൗണിനു സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയുടെ മതിലിലേക്കാണ് ടോറസ് ലോറി ഇടിച്ച് കയറി അപകടം ഉണ്ടായത്.ഇടിയുടെ ആഘാതത്തിൽ ആശുപത്രിയുടെ മുൻ വശത്തെ പ്രധാന ഗേറ്റും മതിലും തകർന്നു. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടം കാരണമെന്ന് പറയപ്പെടുന്നു. ലോറിയിൽ ഡ്രൈവർ ആര്യൻങ്കാവ് സ്വദേശി സൂര്യ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ഇദ്ദേഹത്തിന്റെ കാലിന് പരിക്കേറ്റു. ഇദ്ദേഹത്തെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.