കരുനാഗപ്പള്ളി: ദേശീയപാതയിൽ നീണ്ടകര ജോയിൻ ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ മത്സ്യത്തൊഴിലാളി മരണപ്പെട്ടു
നീണ്ടകര വടക്കേതുണ്ടിൽ (ബൈജു ഭവനത്തിൽ) ബൈജുവാണ് (43) മരിച്ചത്. ബൈക്കും,കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഒരേ ദിശയിലായിരുന്നു അപകടത്തിൽപ്പെട്ട ബൈക്കും കാറും. നീണ്ടകര ഫിഷിംഗ് ഹാർബറിലേക്ക് ജോലിക്കായി പോയ ബൈജു സഞ്ചരിച്ച ബൈക്ക് ഡിവൈഡർ വിടവിലൂടെ തിരിക്കവെ പിന്നാലെ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പോലീസ് അറിയിച്ചു.