വർക്കല: വർക്കലയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു, സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്
വർക്കലയിൽ സ്വകാര്യ ബസിടിച്ച് വയോധികന് ദാരുണാന്ത്യം. സ്കൂട്ടറിൽ വരികയായിരുന്ന വർക്കല കുരയ്ക്കണി സ്വദേശി വിജയൻ (78) ആണ് മരിച്ചത്. വർക്കല റെയിൽവെ സ്റ്റേഷൻ ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഒരേ ദിശയിൽ വരികയായിരുന്ന സ്വകാര്യ ബസ് ഇരുചക്ര വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവറെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.