കോട്ടയം: വനം വന്യജീവി നിയമത്തിനെതിരെ ബിജെപി നേതാവ് ഷോൺ ജോർജ് കോട്ടയം പ്രസ് ക്ലബിൽ രംഗത്തെത്തി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് അടുത്ത് നിൽകുമ്പോഴുള്ള ഈ നീക്കം സംശയാസ്പദമാണ്. ഇതൊരു ഇലക്ഷൻ സ്റ്റണ്ട് ആണ്. കേരളത്തിലെ കാർഷിക മേഖലയെ തകർക്കാനാണ് ശ്രമം. ഇടുക്കിയിലെ നിർമാണങ്ങളെല്ലാം കൈയേറ്റമായി ചിത്രീകരിക്കുകയാണ്. കർഷക വിരുദ്ധതയുടെ കൂമ്പാരമായി പിണറായി സർക്കാർ മാറുകയാണ്.