കണ്ണൂർ: ചന്തേരയിലെ 16 വയസുകാരന് കൂട്ട പീഡനം, കേസിൽ പയ്യന്നൂർ സ്വദേശിയും അറസ്റ്റിൽ
Kannur, Kannur | Sep 17, 2025 ചന്തേര പൊലിസ് സ്റ്റേഷൻ പരിധിയിൽ ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട 16 വയസുകാരനെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പയ്യന്നൂർ കോറോത്ത് സ്വദേശി ഗിരീഷാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി ഉയർന്നു. പയ്യന്നൂർ പൊലിസാണ് ഇന്ന് രാവിലെ 11 ഓടെ ഗിരീഷിനെ അറസ്റ്റു ചെയ്തത്. നേരത്തെ ബേക്കൽ എ ഇ ഒ സൈനുദ്ദീൻ,പാലക്കാട് റെയിൽവെ ഡിവിഷൻ ജീവനക്കാരനായ ചിത്രരാജ് ഉൾപ്പെടെയുള്ളവരെ ബേക്കൽ പൊലിസ് അറസ്റ്റുചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഈ കേസിൽ ഇനിയും ആറു പേർ പിടിയിലാകാനുണ്ട്.