വെെത്തിരി: മൂപ്പയിനാട് പഞ്ചായത്ത് കടച്ചിക്കുന്ന് പുതിയ പാടി റോഡിൽ പുലിയുടെ സാന്നിധ്യം
ഇതുവഴി പോയ വാഹന യാത്രക്കാരാണ് പുലിയെ കണ്ടത്. തേയിലത്തോട്ടത്തിൽ നിന്ന് ഇറങ്ങി റോഡിലൂടെ നടന്നു പോകുന്ന പുലിയുടെ ദൃശ്യങ്ങൾ വാഹന യാത്രക്കാർ തന്നെയാണ് പകർത്തിയത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്