തൃശൂർ: സുരേഷ് ഗോപി നിവേദനം വാങ്ങാതെ മടക്കിയയച്ച കൊച്ചു വേലായുധൻ്റെ പുള്ളിലെ വീട്ടിലെത്തി സി.സി മുകുന്ദൻ MLA
കൊച്ചു വേലായുധന്റെ വീടിന്റെ ബുദ്ധിമുട്ടുകൾക്ക് ഉടൻ പരിഹാരം കാണുമെന്നും എംഎൽഎ പറഞ്ഞു. കൊച്ചു വേലായുധൻ നിവേദനം എംഎൽഎ ക്ക് നൽകി. കഴിഞ്ഞ കാലവർഷ കെടുതിയിൽ വീടിനു മുകളിലേക്ക് തെങ്ങ് വീണ് മേൽക്കുര തകർന്ന വേലായുധന്റെ വീട് സി സി മുകുന്ദൻ എംഎൽഎ സന്ദർശിക്കുകയും 1.20 ലക്ഷം റവന്യൂ - ദുരന്ത നിവാരണ വകുപ്പിൽ നിന്ന് ലഭ്യമാക്കുകയും ചെയ്തിരുന്നു.