മൂവാറ്റുപുഴ: മൂവാറ്റുപുഴ കാവിൽ നവരാത്രി ആഘോഷത്തിനു കൊണ്ടുവന്ന ജനറേറ്ററിന്റെ കേബിൾ മോഷ്ടിച്ച ബംഗാൾ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു
മൂവാറ്റുപുഴ കാവിൽ നവരാത്രി ആഘോഷത്തിന് കൊണ്ടുവന്ന ജനറേറ്ററിന്റെ കേബിളുകൾ മോഷ്ടിച്ച ബംഗാൾ സ്വേദശിയെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശി ബിഷ്ണു മണ്ഡലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ കീച്ചേരിപ്പടിയിൽ ഇതരസംസ്ഥാനക്കാർ താമസിക്കുന് കെട്ടിടത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പകൽ മുഴുവൻ കിടന്നുറങ്ങുന്ന പ്രതി രാത്രി യാണ് മോഷണത്തിന് ഇറങ്ങുന്നത്. നാൽപ്പതിനായിരം രൂപ വിലവരുന്ന 140 മീറ്റർ കേബിളാണ് പ്രതി മോഷ്ടിച്ചത്.