ഇടുക്കി: അടിമാലി മണ്ണിടിച്ചിൽ ദുരന്തം, തുടർ നടപടികൾക്കായി മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ യോഗം ചേർന്നു
Idukki, Idukki | Oct 31, 2025 അടിമാലി മണ്ണിടിച്ചിലില്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വം ദേശീയപാത വിഭാഗത്തിനാണ്. ദുരന്തബാധിതര്‍ക്ക് ദേശീയപാത വിഭാഗം ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കും. ക്യാമ്പില്‍ നിന്ന് മാറുന്ന കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി 15,000 രൂപ ദേശീയപാത അതോറിറ്റി നല്‍കുമെന്നും മന്ത്രി പറഞ്ഞു. മണ്ണിടിച്ചില്‍ ഉണ്ടായ മേഖലയെ രണ്ടായി തിരിച്ച് പുനരധിവാസം നടത്തുമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി വ്യക്തമാക്കി. യോഗത്തില്‍ എംഎല്‍എമാരായ എം എം മണി, എ രാജ, ജില്ലാ കളക്ടര്‍ കളക്ടര്‍ ദിനേശന് ചെറുവാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.