ആലുവ: വ്യാജ പോലീസ് ഉദ്യോഗസ്ഥനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു
വ്യാജ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് ആലുവ പോലീസ്'സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞ് പലരിൽ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയ പറവൂർ പട്ടണം സ്വദേശി മഹേഷ് ആണ് ആലുവ പോലീസിന്റെ പിടിയിലായത് . സ്പെഷ്യൽ ബ്രാഞ്ചിൽ സി.ഐ ആണെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. വൈക്കം, സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് പണം നഷ്ടപ്പെട്ടത്. പ്രതിയും വീട്ടമ്മയും ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ്. വീട് വയ്ക്കാൻ നാല് ലക്ഷം രൂപയും ചികിത്സയ്ക്ക് ഒരു ലക്ഷം രൂപയും ചാരിറ്റി പ്രവർത്തനം വഴി വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.