കണയന്നൂർ: എറണാകുളത്തെ 61 കുടുംബശ്രീ CDS കൾക്ക് ഐഎസ്ഒ അംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനം ഇന്ന് നടന്നു
എറണാകുളം ജില്ലയില 61 കുടുംബശ്രീ സി.ഡി.എസ് കാര്യാലയങ്ങൾക്ക് ഐ.എസ്.ഒ അംഗീകാരം. ജില്ലാതല പ്രഖ്യാപനവും സാക്ഷ്യപത്ര വിതരണവും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഓൺലൈനായി ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നിർവഹിച്ചു. ഫയലുകളുടെ 'ക്രമീകരണം, ധനകാര്യ ഇടപാടുകളുടെ കൃത്യത, പശ്ചാത്തല സൗകര്യങ്ങൾ, സേവന പ്രവർത്തനങ്ങളിലെ കാര്യക്ഷമത, സമയബന്ധിതമായ പൂർത്തീകരണം എന്നിവയിൽ മികവ് കൈവരിച്ചാണ് സ്ഥാപനങ്ങൾ ഐ.എസ്.ഒ നിലവാരത്തിലേക്ക് എത്തിയത്.