കൊല്ലം: കൊല്ലം കമ്മീഷണർ ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി
Kollam, Kollam | Sep 15, 2025 ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന് കൊല്ലം കമ്മീഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. പിണറായി ഭരണത്തിലെ പോലീസ് ക്രൂരതയ്ക്കും, അനാസ്ഥയ്ക്കുമെ തിരെ വികസിത കേരളത്തിനായി പോലീസ് സേനയുടെ സമഗ്ര മാറ്റം ആവശ്യപ്പെട്ടാണ് ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് കമ്മീഷണർ ഓഫീസിന് സമീപം ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് കാരണമായി.