പീരുമേട്: ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ഭക്ഷണ മാലിന്യങ്ങൾ വണ്ടിപ്പെരിയാറിലെ തേയ്ല തോട്ടത്തിൽ തള്ളി, വാഹന ഉടമക്ക് 50000 രൂപ പിഴ
വണ്ടിപ്പെരിയാറിന്റെ പരിസരപ്രദേശങ്ങളില്‍ നടക്കുന്ന സിനിമ ഷൂട്ടിംഗിന് എത്തിയ വാഹനത്തിലാണ് മാലിന്യം കൊണ്ടുവന്ന് സ്കൂളിന് താഴ് വശത്തുള്ള തേയിലക്കാട്ടിലേക്ക് തള്ളിയത്. ഈ സമയം ഇതുവഴി എത്തിയ ടാക്സി ഡ്രൈവര്‍മാരാണ് മാലിന്യം തള്ളുന്നത് കണ്ടത്. തുടര്‍ന്ന് പഞ്ചായത്തക്ലല് വിവരം അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വാഹന ഉടമയ്ക്ക് 50000 രൂപ പിഴ ചുമത്തുകയും പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എറണാകുളം പാലാരിവട്ടം സ്വദേശിയുടെ പേരിലുള്ള വാഹനത്തിലാണ് മാലിന്യം എത്തിച്ചത്.