പാലക്കാട്: ആര്‍.എസ്.എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിന് പാലക്കാട് അഹല്യ കാമ്പസില്‍ തുടക്കം
ആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിന് പാലക്കാട് അഹല്യ കാമ്പസില്‍ തുടക്കം. ഇതാദ്യമായാണ് ആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്ക് കേരളത്തില്‍ നടക്കുന്നത്. സെപ്റ്റംബര്‍ 2 വരെയാണ് ബൈഠക്.യോഗത്തില്‍ 32 വിവിധ സംഘടനകളുടെ ദേശീയ ഭാരവാഹികൾ ഉള്‍പ്പെടെ സംഘത്തിന്റെ ചുമതലയുള്ള 90 അഖില ഭാരതീയ കാര്യകർത്താക്കളും മറ്റ് സംഘടനകളുടെ ദേശീയ അദ്ധ്യക്ഷന്‍, ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി, മറ്റു പ്രധാന ദേശീയ ഭാരവാഹികൾ തുടങ്ങി 230 പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.