കുന്നംകുളം: കുന്നംകുളം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനം, മഹിള കോൺഗ്രസ് പ്രവർത്തകർ കുന്നംകുളം പോലീസ് സ്റ്റേഷനിലേക് മാർച്ച് നടത്തി
മഹിളാ കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് പോലീസ് സ്റ്റേഷന് സമീപം ബാരികേഡുകൾ വച്ച് തടഞ്ഞു. ജില്ലാ പ്രസിഡന്റ് ടി നിർമ്മല ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി സ്മിത മുരളി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രൻ, നഗരസഭ കൗൺസിലർമ്മാർ തുടങ്ങിയവർ സംസാരിച്ചു.