മണ്ണാർക്കാട്: പന്നിഫാം പരിസരം മലിനമാക്കുന്നു, തച്ചമ്പാറ പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു
പാലക്കയത്ത് പ്രവർത്തിക്കുന്ന പന്നിഫാം പുഴയും പരിസരപ്രദേശങ്ങളും മലിനമാക്കുന്നു എന്ന് കാണിച്ച് തച്ചമ്പാറ പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയ മണ്ഡലം യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഫാമിന് നേരത്തെ തന്നെ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കി പഞ്ചായത്ത് പ്രസിഡന്റ് നാരായണൻകുട്ടി രംഗത്ത് വന്നു. തച്ചമ്പാറ ടൗണിൽ നിന്നാണ് പഞ്ചായത്ത് ഓഫീസിലേക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്.