കോഴിക്കോട്: ഡ്രൈവർ മദ്യലഹരിയിൽ, ചേവായൂരിൽ കാർ സ്കൂട്ടറിലിടിച്ച് മാതൃഭൂമി ജീവനക്കാരന് ദാരുണാന്ത്യം
കഴിക്കോട്: അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറിന് പിറകിലിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ ഫോട്ടോ കമ്പോസിങ് വിഭാഗം ജീവനക്കാരന് ദാരുണാന്ത്യം. കോവൂർ എടവലത്ത് പറമ്പ് സുകൃതത്തിൽ ഒ.ടി പ്രശാന്താണ് (42) മരിച്ചത്. ചേവായൂർ പ്രസന്റേഷൻ സ്കൂളിന് സമീപത്ത് വച്ച് ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്തതായി പോലീസ് ഇന്ന് വൈകീട്ട് ആറോടെ പ്രതികരിച്ചു. കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗ