തൊടുപുഴ: പാതി വില തട്ടിപ്പ്, മുഖ്യപ്രതി അനന്തു കൃഷ്ണൻ്റെ കോളപ്രയിലെ വീട്ടിലേക്ക് തട്ടിപ്പിനിരയായവർ മാർച്ച് നടത്തി
സമരം വീടിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് തട്ടിപ്പിനിരയായവര്‍ റോഡില്‍ ഇലയിട്ട് കുത്തിയിരുന്ന് പ്രതിഷേധിച്ചു. സമാധാനപരമായി സമരം നടത്തിയ പ്രതിഷേധക്കാരെ പ്രതി അനന്തു കൃഷ്ണന്റെ കുടുംബാംഗങ്ങള്‍ കയ്യേറ്റം ചെയ്തതായി പരാതിയുണ്ട്. സമരത്തിന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ലിസി ബാബു, വൈസ് ചെയര്മാന് സുധീര്‍ പി എ, രക്ഷാധികാരി അഡ്വ. ബേസില്‍ ജോണ്‍, ട്രഷറര്‍ നൂഹ് മുഹമ്മദ്, ബിന്ദു മോള് കെ ജി, അമ്പിളി പ്രസന്നന് തുടങ്ങിയവര്‍ നേതൃത്വം നല്കി.