കണ്ണൂർ: കണ്ണൂർ കുറുവയിൽ പിക്കപ്പും കാറും കൂടിയിടിച്ച് അധ്യാപിക മരിച്ചു, ഭർത്താവിനും മകൾക്കും പരിക്ക്, സിറ്റി പോലീസ് കേസെടുത്തു
Kannur, Kannur | Sep 15, 2025 കണ്ണൂർ കുറുവയിൽ പിക്കപ്പും കാറും കൂടിയിടിച്ച് വയനാട് പിണങ്ങോട് സ്വദേശിനിയായ അധ്യാപിക മരിച്ചു. ചോലപുറം വീട്ടിയേരി വീട്ടിൽ ശ്രീനിത ആണ് ചാല മിംസ് ആശുപത്രിയിൽ വച്ച് ചികിൽസയിലിരി ക്കെ മരണപ്പെട്ടത്. 32 വയസ്സായിരുന്നു. ഭർത്താവ് ജിജിലേഷ്, മക്കളായ ആരാധ്യ , ആത്മിക എന്നിവർ ക്കും പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച്ച വൈകിട്ട് കുറുവ പളളിക്ക് സമീപമാണ് അപകടം. കൽപ്പറ്റ എൻഎസ് എസ് ഹയർ സെക്കൻ ഡറി സ്കൂൾ ഐ ടി അധ്യാ പികയാണ് ശ്രീനിത. ശ്രീനിതയും കുടുംബവും സഞ്ച രിച്ച കെ. എൽ 56 ടി 1369 കാറ് കണ്ണൂരിൽ നിന്ന് കുറുവ ഭാഗത്തേക്ക് പോവുന്നതിനിടെ എതിർദിശ യിൽ നിന്നെത്തിയ കെ.എൽ 11 സി.ബി 3390 പിക്കപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.