നിലമ്പൂർ: വണ്ടൂർ പുളിക്കലിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു
വണ്ടൂർ പുളിക്കലിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു. നിയന്ത്രണം വിട്ടക്കാർ എതിരെ വന്ന കാറിലും ബൊലേറോയിലും ബുള്ളറ്റിലുമിടിച്ചാണ് അപകടമുണ്ടായത്. കാറിടിച്ച് നിയന്ത്രണം വിട്ട ബൊലേറോ മറ്റൊരു ഓട്ടോറിക്ഷയിലുമിടിച്ചു. ഓട്ടോറിക്ഷ മറിഞ്ഞെങ്കിലും ഡ്രൈവറും യാത്രക്കാരിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബുള്ളറ്റ് മറിഞ്ഞ് യാത്രക്കാരൻ തെറിച്ചു വീണു. ഇയാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്.