ഇടുക്കി: ഭൂനിയമ ഭേദഗതിയിലൂടെ സംസ്ഥാന സർക്കാർ കർഷകരെ വഞ്ചിച്ചെന്ന് കർഷക കോൺഗ്രസ് നേതൃത്വം കട്ടപ്പന പ്രസ് ക്ലബ്ബിൽ പറഞ്ഞു
Idukki, Idukki | Sep 25, 2025 ഭൂപതിവ് ചട്ട ഭേദഗതിയൂലെ കര്‍ഷകര ഇടതു സര്‍ക്കാര്‍ പ്രതിസസിയിലാക്കിയിരിക്കുകയാണ്. വലിയ തോതില്‍ പിഴ വാങ്ങി ഖജനാവ് നിറക്കാനുള്ള പദ്ധതിയാണിത്. ഓണസമ്മാനം എന്ന് പറഞ്ഞ് വലിയ ഗൂഡാലോചന നടത്തുന്നതില്‍ കേരള കോണ്‍ഗ്രസ് എം ഭാഗമായെന്നും നേതാക്കള്‍ പറഞ്ഞു. ചട്ടം നിലവില്‍ വന്നാല്‍ ജില്ലയിലെ മുഴുവന്‍ വീടുകളും അനധികൃതമാവും. ക്രമവത്കരിക്കാന്‍ കടമ്പകള്‍ ഏറെയുണ്ടന്നും നേതാക്കള്‍ പറഞ്ഞു. വിഷയത്തില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.