ചേർത്തല: മോഷണ കേസ് പ്രതി 23 വർഷങ്ങൾക്ക് ശേഷം ചേർത്തല പൊലീസിന്റെ പിടിയിൽ
മോഷണ കേസില്‍ ഒളിവിലായിരുന്ന പ്രതി 23 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍.കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയായി നാളുകളായി ഒളിവില്‍ കഴിഞ്ഞു വന്നിരുന്ന കോയമ്പത്തൂര്‍ പുതുമല്‍ പേട്ട കലച്ചിക്കാട് വെയർഹൗസിൽ ഭുവന ചന്ദ്രന്‍ എന്നും ഗ്യാസ് രാജേന്ദ്രന്‍ എന്നും അറിയപ്പെടുന്ന രാജേന്ദ്രന്‍ എന്നയാളെയാണ് ചേര്‍ത്തല പോലീസ് അങ്കമാലിയിൽ നിന്നും പിടികൂടിയത്. 2002 ല്‍ ചേർത്തല സ്വദേശിയുടെ കാർ മോഷ്ടിച്ച കേസില്‍ പിടിയിലായ പ്രതി പിന്നീട് കോടതിയിൽ നിന്നും ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു.