പീരുമേട്: കുമളി ബസ് സ്റ്റാൻ്റിൽ കെഎസ്ആർടിസി ബസ് യാത്രക്കാരൻ്റെ കാലിലൂടെ കയറിയിറങ്ങി അപകടം
തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് എത്തിയ ഗൂഡല്ലൂര്‍ സ്വദേശി പി രാജ ബസ് കാത്തുനിന്നതിന് ഇടയില്‍ കെഎസ്ആര്‍ടിസി ബസ് രാജയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് രാജയുടെ വലത് കാലിലൂടെ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ടയര്‍ കയറി ഇറങ്ങി. തുടര്‍ന്ന് രാജയെ കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും അവിടെ നിന്നും തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.