ഇടുക്കി: ഗാർബേജ് ഫ്രീ സിറ്റി ദേശീയ റാങ്കിങ്ങിൽ കട്ടപ്പനക്ക് 341ആം റാങ്ക്, എന്നിട്ടും പുളിയൻമലയിൽ മാലിന്യ കൂമ്പാരം #localissue
Idukki, Idukki | Sep 23, 2025 രണ്ടേക്കര്‍ സ്ഥലത്ത് പതിറ്റാണ്ടുകളായി കൂടിക്കിടക്കുന്ന മാലിന്യം സംസ്കരിക്കാതെ കൂടുതല്‍ സ്ഥലം വാങ്ങി കേന്ദ്രത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കുകയാണ് നഗരസഭ ചെയ്തത്. ബ്രഹ്മപുരം തീപിടുത്തത്തെ തുടര്‍ന്ന് പുളിയന്മലയിലെ മാലിന്യം നീക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പലതവണ ടെന്‍ഡര്‍ വിളിച്ചെങ്കിലും തുക കുറവായതിനാല്‍ കരാര്‍ ഏറ്റെടുക്കാന്‍ തയാറായില്ല. പ്രദേശത്ത് സാംക്രമികരോഗ ഭീഷണി നില്ക്കുന്ന സാഹചര്യത്തെ തുടര്‍ന്ന് നാട്ടുകാരുടെ പരാതി കണക്കിലെടുത്താണ് ഒടുവില്‍ നഗരസഭ കരാര്‍ നല്‍കിയത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍നടപടി ഉണ്ടായില്ല.