തൃശൂർ: തൃശൂർ തൊട്ടിപ്പാൾ ഇറക്കത്ത് നിറയെ യാത്രക്കാരുമായി പോയ സ്വകാര്യബസ് അപകടത്തിൽപ്പെട്ടു, വൻ ദുരന്തം ഒഴിവായി
തൃശ്ശൂരിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് പോയിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിൽ നിന്നും തെന്നിമാറിയ ബസ് റോഡിന് കുറുകെയായി നിൽക്കുകയായിരുന്നു. ബസിന്റെ പിൻവശം റോഡിൻ്റെ ഓരത്തുള്ള പൈപ്പിൽ തട്ടി നിന്നതിനാൽ ബസ് പാടത്തേക്ക് മറിയാതെ അപകടം ഒഴിവായി. ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.