തൃശൂർ: മെഡിക്കൽ കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാർ ക്രൂരമായി മർദ്ദിച്ചതായി പരാതി
തൃശൂർ മെഡിക്കൽ കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരന് സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റു. വളാഞ്ചേരി വലിയകുന്ന് സ്വദേശി കരണത്ത് പള്ളിയാലിൽ വീട്ടിൽ 47 കാരൻ ഷറഫുദ്ദീനാണ് പരാതിയുമായി രംഗത്തെത്തിയത്. ആറോളം പേർ ചേർന്ന് തന്നെ വലിച്ചിഴച്ച് സുരക്ഷാ ക്യാമറ ഇല്ലാത്ത സ്ഥലത്ത് എത്തിച്ച് ക്രൂരമായി മർദ്ദിച്ചതായി മെഡിക്കൽ കോളേജ് പരിസരത്ത് വച്ച് ഷറഫുദ്ദീൻ പറഞ്ഞു.