തിരുവല്ല: ശബരിമലയിൽ നടന്നത് ദേവസ്വം ബോർഡ് മാന്വലിന് വിരുദ്ധമെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ അനന്തഗോപൻ വള്ളംകുളത്ത് പറഞ്ഞു
ശബരിമലയിൽ നടന്നത് ദേവസ്വം ബോർഡ് മാന്വലിന് വിരുദ്ധമെന്ന് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. അനന്തഗോപൻ. ക്ഷേത്രത്തിലെ വസ്തുവകകൾ അറ്റകുറ്റപ്പണി നടത്തേണ്ടത് ക്ഷേത്ര പരിസരത്ത് വച്ച് തന്നെയെന്നാണ് മാന്വലിൽ പറയുന്നത്. അതിന് വിരുദ്ധമായി തിരുവാഭരണങ്ങൾ പുറത്തുകൊണ്ടുപോയത് ചട്ടലംഘനം. 1999 ൽ വിജയ് മല്യ ശ്രീകോവിൽ സ്വർണം പൂശിയ സമയത്ത് ദ്വാരപാലക ശില്പങ്ങളും സ്വർണ്ണം പൂശിയിരുന്നു.