കണയന്നൂർ: കളമശ്ശേരി നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
കളമശ്ശേരി നഗരസഭ പരിധിയിൽ ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം വ്യാപകമായി പിടിച്ചെടുത്തു.ചിക്കൻ ബീഫ് അൽഫാം വിഭവങ്ങളും മറ്റ് പഴയ ഭക്ഷണങ്ങളുമാണ് ഹോട്ടലുകളിൽ നിന്ന് പിടികൂടിയത്.നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ഹോട്ടൽ സയ്യിദ് പത്തടിപ്പാലം,ഇഫ്താർ ടോൾ,ഉട്ടോപ്പിയ സൗത്ത് കളമശ്ശേരി എന്നീ ഹോട്ടലുകളിൽ നിന്ന് പിടികൂടിയത്.ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഉദ്യോഗസ്ഥ സംഘം ഒരേസമയം ഹോട്ടലുകളിൽ പരിശോധനയ്ക്ക് എത്തിയത്.ഫ്രീസറുകളിൽ സൂക്ഷിച്ചിരുന്നതും പഴകിയതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു.