തലപ്പിള്ളി: ഇടിമിന്നലിൽ കുമ്പളങ്ങാട് പടിഞ്ഞാറേക്കരയിൽ നിരവധി വീടുകളിൽ വൻ നാശനഷ്ടം, വൈദ്യുത ഉപകരണങ്ങൾ കത്തി നശിച്ചു
ഇടിമിന്നലിൽ കുമ്പളങ്ങാട് പടിഞ്ഞാറേക്കരയിൽ നിരവധി വീടുകളിൽ വൻ നാശനഷ്ടം സംഭവിച്ചു. വൈദ്യുത ഉപകരണങ്ങൾ ഇടിമിന്നലിൽ കത്തി നശിച്ചു. മേഖലയിലെ നിരവധി സ്ട്രീറ്റ് ലൈറ്റുകളും ഇടിമിന്നലിൽ നശിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി മേൽ നടപടികൾ ആരംഭിച്ചു. വലിയ ശബ്ദത്തോടെ നാശനഷ്ടങ്ങൾ സംഭവിച്ചത്. ചാഴിക്കുളം വീട്ടിൽ ശതീശൻ്റെ ഫാൻ സ്വിച്ച് ബോർഡ് എന്നിവ ഇടിമിന്നലിൽ നശിച്ചു.