തിരുവല്ല: KSRTC ബസിന് കല്ലെറിഞ്ഞ പ്രതിയെ തിരുവല്ല പോലിസ് പിടികൂടി
പത്തനംതിട്ട: ടിക്കറ്റിന്റെ ബാക്കി തുക നൽകാൻ താമസിച്ചതിന്റെ പേരിൽ കെ എസ് ആർ ടി സി ബസിന്റെ ചില്ലെറിഞ്ഞു തകർത്തയാളെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം ആഞ്ഞിലിത്താനം മുളമൂട്ടിൽ രതീഷ് (47) ആണ് പിടിയിലായത്. 22ന് വൈകിട്ട് 04.30ന് കോട്ടയം – ചെങ്ങന്നൂർ റൂട്ടിൽ ഓടുന്ന കോട്ടയം ഡിപ്പോയിലെ കെ എസ് ആർ ടി സി ബസിലെ കണ്ടക്ടർ ടിക്കറ്റ് എടുത്തതിന്റെ ബാക്കി തുകയായ 7 രൂപ നൽകാൻ താമസിച്ചതിന് കുറ്റൂർ ബസ് സ്റ്റോപ്പിൽ ബസിറങ്ങിയ പ്രതി റോഡ് സൈഡിൽ കിടന്ന ഒരു കല്ലെടുത്ത് ബസിന്റെ പിൻവശത്തെ ഗ്ലാസ് എറിഞ്ഞുതകർക്കുകയായിരുന്നു