തൊടുപുഴ: ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും തീ കൊളുത്തി കൊലപ്പെടുത്തിയ പ്രതിക്ക് മുട്ടം കോടതി വധശിക്ഷ വിധിച്ചു
പ്രതി ചീനിക്കുഴി ആലിയേകുന്നേല്‍ ഹമീദിനെയാണ് വധ ശിക്ഷക്ക് വിധിച്ചത്. മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ആഷ് കെ ബാല്‍ ആണ് വിധി പറഞ്ഞത്. 2022 മാര്‍ച്ച് 19നാണ് സംഭവം നടന്നത്. ഹമീദ് മകനെയും കുടുംബത്തെയും ജനല്‍ വഴി കിടപ്പുമുറിയിലേക്ക് പെട്രോള്‍ നിറച്ച കുപ്പിയെറിഞ്ഞ് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. നിര്‍ണായക സാക്ഷിമൊഴികള്‍ക്കും സാഹചര്യത്തെളിവുകള്‍ക്കും പുറമേ പ്രതി കുറ്റം സമ്മതിക്കുകകൂടി ചെയ്തതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.