കുന്നത്തുനാട്: പെരുമ്പാവൂർ വെങ്ങോലയിൽ ഭാരം കയറ്റി വന്ന മിനിവാൻ കനാലിലേക്ക് മറിഞ്ഞ അപകടം
പെരുമ്പാവൂർ വെങ്ങോലയിൽ ഭാരം കയറ്റി വന്ന മിനിവാൻ കനാലിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ പരിക്കുകൾ ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തകർന്നുകിടക്കുന്ന മണ്ണൂർ പോഞ്ഞാശ്ശേരി റോഡിലൂടെ പോകേണ്ടിയിരുന്ന വാഹനം, റോഡിന്റെ തകർച്ച കാരണം സമാന്തരമായ കനാൽ ബണ്ട് റോഡിലൂടെ ഓടിച്ചതാണ് അപകടത്തിന് കാരണം. കനാൽ ബണ്ട് റോഡിന്റെ വശങ്ങൾ കാടുമുടി കിടന്നതിനാൽ അപകടാവസ്ഥ മനസ്സിലാക്കാൻ സാധിച്ചില്ല. വാഹനം തെന്നി കനാലിലേക്ക് മറയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം ഉണ്ടായത്.