പട്ടാമ്പി: കാട്ടുപന്നികളുടെ ആക്രമണത്തിൽ ചാലിശ്ശേരി കാരത്ത് വ്യാപക കൃഷി നാശം
ചാലിശേരി കാരത്ത് കാട്ടുപന്നികൾ വ്യാപകമായി വാഴ കൃഷി നശിപ്പിച്ചു. പകൽ സമയങ്ങളിലും ചിലയിടങ്ങളിൽ പന്നികളെ കൂട്ടത്തോടെ കാണുക പതിവാണ്. രണ്ടര ഏക്കർ സ്ഥലത്തെ നൂറോളം കുലച്ച വാഴകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. സമീപത്തെ വിവിധ തോട്ടങ്ങളിലും പന്നികളുടെ ശല്യം രൂക്ഷമാണ്. പന്നികളെ പിടികൂടുവാൻ അടിയന്തര നടപടികൾ വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.