പത്തനാപുരം: അവയവദാനം, ഐസക്കിനെ പോലെ ഒരാൾ നമുക്കിടയിൽ ജീവിച്ചത് അഭിമാനമാണെന്ന് മന്ത്രി ഗണേഷ് കുമാർ തലവൂരിൽ പറഞ്ഞു
അപകടങ്ങൾ ഒരുപാട് ആളുകളെ അനാഥമാക്കുകയാണെന്ന് മന്ത്രി പറഞ്ഞു.അശ്രദ്ധമായി വണ്ടിയോടിക്കുന്നതാണ് അപകടത്തിന്റെ പ്രധാന കാരണം എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഐസക്കിന്റെ മൃതദേഹത്തിൽ മന്ത്രി അന്തിമോപചാരം അർപ്പിച്ച് റീത്ത് സമർപ്പിച്ചു. പല അപകടങ്ങളും വിളിച്ചു വരുത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.