ആലുവ: അയ്യമ്പുഴയിൽ പാറമടക്കുളത്തിൽ തലയില്ലാത്ത മൃതദേഹം കണ്ടെത്തി;അന്വേഷണം ആരംഭിച്ച് അയ്യമ്പുഴ പോലീസ്
അയ്യമ്പുഴ അമലാപുരം തട്ടുപാറ പള്ളിക്ക് സമീപത്തെ പാറമടയിൽ ഇന്നലെ വൈകിട്ട് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.പാറക്കുളത്തിൽ കിടന്ന മൃതദേഹത്തിന്റെ ഭാഗം പോലീസ് ഇന്ന് രാവിലെ 9 മണിയോടെ കരയിൽ എത്തിച്ചു.കൊലപാതകം ആണ് എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.അയ്യമ്പുഴ സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.മൃതദേഹത്തിന്റെ പകുതിഭാഗം കണ്ടെത്താൻ പാറമടയിലെ കുളത്തിൽ ഇന്ന് മുങ്ങൽ വിദഗ്ധർ പരിശോധന നടത്തും.