തിരുവനന്തപുരം: പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി, നഗരത്തിൽ വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച വൈകിട്ട് വരെ ജലവിതരണം തടസപ്പെടും
കവടിയാർ- അമ്പലമുക്ക് മെയിൻ റോഡിൽ ഇൻകം ടാക്സ് ഓഫീസിന് സമീപം, വാട്ടർ അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പിലുണ്ടായ ചോർച്ച അടിയന്തരമായി പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ വ്യാഴാഴ്ച രാത്രി 10 മണി മുതൽ വെള്ളിയാഴ്ച വൈകിട്ട് 6 മണി വരെ ജലവിതരണം തടസപ്പെടും.പേരൂർക്കട, ഊളൻപാറ ,പൈപ്പിന്മൂട്,ശാസ്തമംഗലം , വെള്ളയമ്പല,കവടിയാർ,കുറവൻകോണം,പട്ടം, ഗൗരീശപട്ടം, മുറിഞ്ഞപാലം,കുമാരപുരം, പരുത്തിപ്പാറ,മുട്ടട, അമ്പലമുക്ക്, കേശവദാസപുരം സ്ഥലങ്ങളിലാണ് ജലവിതരണം തടസപെടുന്നത്.