പീരുമേട്: നക്ഷത്ര ആമയെ കടത്താൻ ശ്രമിച്ച 6 പ്രതികളെ മുറിഞ്ഞപുഴ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു
മറയൂര്‍ സ്വദേശികളായ സന്തോഷ്, പ്രകാശ്, സംരാജ്, അജികുമാര്‍, മുത്തുകുമാര്‍, ഏലപ്പാറ സ്വദേശി അലക്സാണ്ടര്‍ എന്നിവരെയാണ് മുറിഞ്ഞപുഴ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടി കൂടിയത്. വനം വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന് കിട്ടിയ രഹസ്യ സന്ദേശത്തെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടര്ന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ മുറിഞ്ഞപുഴ ഫോറസ്റ്റ് ഓഫീസില്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്.