സുൽത്താൻബത്തേരി: ജനകീയ സമര ജാഥ സുൽത്താൻ ബത്തേരിയിൽ നിന്നും ആരംഭിച്ചു
വയനാട് ചുരത്തിലെ യാത്ര ക്ലേശത്തിന് പരിഹാരം കാണണമെന്നും ചുരത്തിന് ബൈപ്പാസ് റോഡ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റിയുടെയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വയനാട് കോഴിക്കോട് ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ നടത്തുന്ന ജനകീയ സമര ജാഥ ഇന്ന് സുൽത്താൻബത്തേരിയിൽ നിന്നും ആരംഭിച്ചു. രണ്ടുദിവസങ്ങളിലായി നടത്തുന്ന ജാഥ നാളെ വൈകിട്ട് കോഴിക്കോട് കിട്സൺ കോർണറിൽ സമാപിക്കും.ജാഥയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ടി കെ രമേശ് നിവാഹിച്ചു