തൃശൂർ: കഞ്ചാവ് കടത്തിയതിന് കോളനിയിൽ വെച്ച് പിടിയിലായ വയോധികന് മൂന്നര വർഷം കഠിനതടവ് ശിക്ഷ
തൃശൂർ പെരിങ്ങാവ് സ്വദേശി സോമനെയാണ് തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. കഠിനതടവ് കൂടാതെ 35,000 രൂപ പിഴയ്ക്കാനും കോടതി വിധിച്ചു. 2013 ൽ ഒളരി ബസ് സ്റ്റോപ്പിൽ വച്ചാണ് മൂന്നര കിലോ കഞ്ചാവുമായി ഇയാൾ പോലീസിന്റെ പിടിയിലായത്. ടൗൺ വെസ്റ്റ് പോലീസും, സിറ്റി ഷാഡോ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.