കണയന്നൂർ: സഹപാഠിക്ക് വിവാഹ വാഗ്ദാനം നൽകി പീഡനം എറണാകുളം ലോ കോളേജിലെ രണ്ടാംവർഷ വിദ്യാർഥിയെ kiസെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു
സഹപാഠിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ എറണാകുളം ഗവ. ലോ കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി കോതമംഗലം അടിവാട് സ്വദേശി എം.എ. അശോക് മുഹമ്മദിനെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 2024 ലാണ് ഇയാൾ ലാ കോളേജിൽ ചേർന്നത്. വിവാഹിതനും പിതാവുമാണെന്ന കാര്യം മറച്ചുപിടിച്ചാണ് വിദ്യാർത്ഥിനിയുമായി അടുപ്പമുണ്ടാക്കിയത്. ജൂലായ് എട്ടിന് എറണാകുളം രവിപുരത്തെ സഹോദരിയുടെ വീട്ടിലും ആഗസ്റ്റ്13ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ലോഡ്ജിൽ വച്ചുമായിരുന്നു പീഡനം.