അമ്പലപ്പുഴ: ചികിത്സ സഹായത്തിനായുള്ള നിധി ശേഖരണത്തിന്റെ ഉദ്ഘാടനം ചന്തിരൂർ ഹെൽത്ത് ഓഫീസിന് സമീപം ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു
ചന്തിരൂര്‍ സ്വദേശിയായ ഇരുപതുകാരൻ സഞ്ജു ഹൃദയ സംബന്ധമായ അസുഖത്താൽ ചികിത്സയിലാണ്. നിര്‍ദ്ധന കുടുംബത്തിന് സഹായത്തിനായി ചന്തിരൂരിലെ കൂട്ടുകാർ ചേർന്ന് രൂപം നൽകിയ സഹായ നിധി ശേഖരണത്തിന്റെ ഉദ്ഘാടനം ചന്തിരൂർ ഹെൽത്ത് ഓഫീസിന് സമീപം അരൂർ എം.എൽ.എ ദലീമ ജോജോ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സീനത്ത് ഷിഷാബുദിൻ,വിവിധ ജനപ്രതിനിധികൾ, കൂട്ടായ്മ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു .