തലപ്പിള്ളി: അത്താണി സെന്ററിൽ നിർത്തിയിട്ട ബൈക്ക് ബസ് ഇടിച്ച് തകർത്തു, നഷ്ടപരിഹാരം നൽകാത്തതിനെതിരെ പരാതി നൽകി വിദ്യാർത്ഥി
അത്താണി സെൻ്ററിൽ പാതയോരത്ത് നിർത്തിയിട്ട ബൈക്ക് സ്വകാര്യ ബസ് ഇടിച്ച് തകർത്തു. നഷ്ടപരിഹാരം നൽകാതെ ബസ് ഉടമ കയ്യൊഴിഞ്ഞതോടെ ബൈക്ക് ഉടമയായ വിദ്യാർത്ഥി പോലീസിൽ പരാതി നൽകി. ഗതാഗതവകുപ്പ് മന്ത്രിക്കും പോലീസ്, മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്കും പരാതി നൽകിയതായി പാർളിക്കാട് പടിഞ്ഞാറൂട്ട് വീട്ടിൽ അച്യുതൻ ,ശ്രീല ദമ്പതികളുടെ മകൻ 20കാരൻ ആദിത്യൻ അറിയിച്ചു.