പീരുമേട്: വണ്ടിപ്പെരിയാർ മൂലക്കയത്ത് ഉണ്ടായ വന്യമൃഗ ആക്രമണത്തിൽ പശുവിന് പരിക്ക്
മാട്ടുപ്പെട്ടി സ്വദേശി അമീന് അലിയാറിന്റെ പശുവിനാണ് പരിക്കേറ്റത്. വീട്ടില്‍ നിന്നും അഴിച്ചു വിട്ട ശേഷമാണ് സംഭവം നടന്നത്. തുടര്‍ന്ന് വനം വകുപ്പില്‍ വിവരം അറിയിച്ചു. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കടുവയുടെ ആക്രമണമെന്നാണ് നിഗമനം. ബദേല്‍ പ്ലാന്റേഷന് മറ്റുപ്പെട്ടി ഡിവിഷന് ഭൂരിഭാഗവും കാടുകയറിയ അവസ്ഥയിലാണ്. ഇതിനാല്‍ മേഖലയില്‍ വന്യ മൃഗ ശല്യം രൂക്ഷമാണ്. പശുവിന് നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ പ്രദേശവാസികള്‍ ഭീതിയിലാണ്.