മൂവാറ്റുപുഴ: പോക്സോ കേസിൽ 67കാരന് ഇരട്ട ജീവപര്യന്തം തടവും 18 വർഷം കഠിന തടവും, ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും, 18 വർഷം കഠിനതടവും 80000 രൂപ പിഴയും ശിക്ഷ. പോത്താനിക്കാട്, ആനത്തുകുഴി സ്വദേശി അവറാച്ചൻ എന്ന 67 കാരനെയാണ് ശിക്ഷിച്ചത്. പോക്സോ കേസുകൾ വിചാരണ നടത്തുന്ന മൂവാറ്റുപുഴയിലെ പ്രത്യേക കോടതിയുടേതാണ് വിധി. 2022 ഓഗസ്റ്റിൽ ആയിരുന്നു സംഭവം. പോത്താനിക്കാട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ആർ.ജമുന ഹാജരായി.